ഇന്ത്യൻ investorsinte ഇടയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു പേരാണ് SIF, അഥവാ Specialised Investment fund. സെബി (SEBI) ആവിഷ്‌കരിച്ച ഈ പുതിയ നിക്ഷേപ മാതൃക, പരമ്പരാഗത മ്യൂച്വൽ ഫണ്ടുകൾക്കും അതിസമ്പന്നർക്കായി മാത്രം നീക്കിവെച്ചിട്ടുള്ള പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസുകൾക്കും (PMS) ഇടയിലുള്ള ഒരു സുപ്രധാന പാലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
മ്യൂച്വൽ ഫണ്ടിന്റെ സുതാര്യതയും ലിക്വിഡിറ്റിയും, PMS-ന്റെ തന്ത്രപരമായ നിക്ഷേപ കരുത്തും ഒത്തുചേരുന്ന ഒരു ‘ഹൈബ്രിഡ് മാസ്റ്റർപീസ്’ എന്നാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്.
- എന്താണ് SIF-നെ വ്യത്യസ്തമാക്കുന്നത്?
സാധാരണ മ്യൂച്വൽ ഫണ്ടുകൾക്ക് വിപണിയിൽ ഓഹരികൾ വാങ്ങാൻ (Long Position) മാത്രമേ അനുവാദമുള്ളൂ. അതിനാൽ തന്നെ മാർക്കറ്റ് തകർച്ച നേരിടുമ്പോൾ ഈ ഫണ്ടുകളുടെ മൂല്യവും ഗണ്യമായി കുറയുന്നു. എന്നാൽ SIF ഇവിടെ ഒരു ‘അഡാപ്റ്റീവ് മെഷീൻ’ ആയി പ്രവർത്തിക്കുന്നു. ഇതിന്റെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ്
- ലോങ്-ഷോർട്ട് സ്ട്രാറ്റജി (Long-Short Strategy)
SIF-ന്റെ ‘മാജിക്കൽ ഫോർമുല’ എന്ന് വിളിക്കപ്പെടുന്നത് ഇതിലെ ഹെഡ്ജിംഗ് രീതിയാണ്. ഒരു ഫണ്ട് മാനേജർ ₹100 കോടി കൈകാര്യം ചെയ്യുന്നു എന്ന് കരുതുക. ഇതിൽ ഏകദേശം ₹75 കോടി ശക്തമായ കമ്പനികളിൽ നിക്ഷേപിക്കുകയും (Long), വിപണി താഴാൻ സാധ്യതയുള്ള സെക്ടറുകളിൽ ബാക്കി ₹25 കോടി ഷോർട്ട് സെല്ലിംഗ് (Short) നടത്തുകയും ചെയ്യുന്നു.
- വിപണി 10% ഇടിഞ്ഞാൽ
സാധാരണ ഫണ്ടുകൾക്ക് 10% പൂർണ്ണ നഷ്ടം സംഭവിക്കുമ്പോൾ, SIF-ലെ ‘ഷോർട്ട്’ പൊസിഷനുകൾ ലാഭം നൽകുന്നു. ഇത് മൊത്തത്തിലുള്ള നഷ്ടത്തെ 5% ആയി കുറയ്ക്കാൻ സഹായിക്കുന്നു. ഇതൊരു ‘സ്മാർട്ട് ഇൻഷുറൻസ്’ പോലെ പ്രവർത്തിക്കുന്നതിനാൽ വിപണിയിലെ വോളറ്റിലിറ്റി നിക്ഷേപകനെ വലിയ രീതിയിൽ ബാധിക്കുന്നില്ല.
- ലിബറൽ ഇൻവെസ്റ്റ്‌മെന്റ് നിയമങ്ങൾ
മ്യൂച്വൽ ഫണ്ടുകളിൽ മാനേജർമാർക്ക് പരിമിതമായ സ്വാതന്ത്ര്യമേ ഉള്ളൂവെങ്കിൽ, SIF-ൽ അവർക്ക് ഡെറിവേറ്റീവുകൾ (F&O) കാര്യക്ഷമമായി ഉപയോഗിക്കാം. കവർഡ് കോൾ (Covered Call), നേക്കഡ് പുട്ട് (Naked Put), കോളർ (Collar) തുടങ്ങിയ സങ്കീർണ്ണമായ സ്ട്രാറ്റജികൾ വഴി വിപണി നിശ്ചലമാകുമ്പോഴും (Flat Market) റെഗുലർ ഇൻകം കണ്ടെത്താൻ SIF-ന് സാധിക്കുന്നു.
- ഘടനയും നിക്ഷേപ സാധ്യതകളും
SIF പ്രധാനമായും ഏഴ് കാറ്റഗറികളിലായിട്ടാണ് ലഭ്യമാകുന്നത്.
ഇതിൽ Equity Long-Short, Hybrid Long-Short, Arbitrage Plus, Event-Driven എന്നിവയാണ് ശ്രദ്ധേയം.
നിലവിൽ SBI മാഗ്നം, എഡൽവെയ്‌സ് ആൾട്ടീവ, ക്വാണ്ട് (Quant) തുടങ്ങിയ പ്രമുഖ ഫണ്ട് ഹൗസുകൾ ഈ മേഖലയിൽ സജീവമാണ്.
- പ്രധാന ഗുണങ്ങൾ1.ലോ എൻട്രി ബാരിയർ:
PMS-ൽ നിക്ഷേപം തുടങ്ങാൻ മിനിമം ₹50 ലക്ഷം ആവശ്യമാണെങ്കിൽ, SIF-ൽ ഇത് ₹10 ലക്ഷം ആയി കുറച്ചിരിക്കുന്നു. ഇത് ഉയർന്ന ആദായം ആഗ്രഹിക്കുന്ന ഇടത്തരം നിക്ഷേപകർക്ക് (HNI) വലിയൊരു അനുഗ്രഹമാണ്.നികുതി ലാഭം: മ്യൂച്വൽ ഫണ്ട് നികുതി നിയമങ്ങളാണ് ഇതിനും ബാധകം. ഫണ്ട് തലത്തിൽ നികുതി ഇല്ലാത്തതിനാൽ, PMS-നെ അപേക്ഷിച്ച് ഇത് ലാഭകരമാണ്. നിക്ഷേപകൻ പണം പിൻവലിക്കുമ്പോൾ മാത്രമാണ് ടാക്സ് ബാധ്യത വരുന്നത്.
- 2.ലോക്ക്-ഇൻ പിരീഡ് ഇല്ല:
മിക്ക SIF-കളും പ്രതിവാരമോ പ്രതിദിനമോ ലിക്വിഡിറ്റി ഉറപ്പാക്കുന്നു. ആദ്യ 30 ദിവസത്തിന് ശേഷം സാധാരണയായി എക്സിറ്റ് ലോഡും ഉണ്ടാകാറില്ല.
- 3.സുരക്ഷയും ആദായവും:ഹൈബ്രിഡ് SIF
സുരക്ഷിതമായി പണം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് Hybrid SIF ഒരു മികച്ച പോർട്ട്‌ഫോളിയോ ബേസ് നൽകുന്നു. ഉദാഹരണത്തിന്, ഇത്തരം ഫണ്ടുകളിൽ പണത്തിന്റെ വെറും 10-15% മാത്രമേ മാർക്കറ്റ് റിസ്കിൽ വരുന്നുള്ളൂ. ബാക്കി 85-90% ഭാഗവും ഹെഡ്ജിംഗ് വഴി സുരക്ഷിതമാക്കിയിരിക്കും. ഇത് ആർബിട്രേജ് ഫണ്ടുകളുടെ റിസ്ക് ലെവലിൽ (Risk Level 2/5) നിന്നുകൊണ്ട് എഫ്.ഡി (FD) നിരക്കുകളേക്കാൾ 2-3% അധിക ആദായം നൽകാൻ പ്രാപ്തമാണ്.
Continue reading “SIF: ഇന്ത്യൻ നിക്ഷേപ രംഗത്തെ പുതിയ ‘ഗെയിം ചേഞ്ചർ’ – സവിശേഷതകളും വെല്ലുവിളികളും”
